ഹൃദയപുരാണം റിവ്യൂ – Suhail M

“ഹൃദയപുരാണം” – by വിശാലമനസ്കൻ

കുറച്ച് വർഷം മുൻപ് ഫേസ്ബുക്കിലൂടെയാണ് വിശാലമനസ്കനെ കുറിച്ച് വായിക്കുന്നത്.

പിന്നീട് സമ്പൂർണ്ണ കൊടകര പുരാണം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടം തോന്നി.

ഇദ്ദേഹത്തിൻ്റെ ഉപമകൾ ആയിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. കാര്യം പെട്ടെന്ന് കണക്ട് ആവും. ഇന്ന് ഹൃദയപുരാണം വായിച്ചു.

പുസ്തകത്തിൻ്റെ പുറം ചട്ടയിൽ എഴുതിയത് തന്നെ, ഒരിറ്റ് കണ്ണുനീർ വരാതെ ഇത് വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്. ‘ആകാശദൂത് കണ്ട് കരയാത്തവരില്ല’ എന്ന് പറഞ്ഞ പോലെ ഈ എഴുത്തുകളും അങ്ങനെയാണ്. എവിടെയെങ്കിലും എത്തുമ്പോൾ ഒന്ന് കൊളുത്തി വലിക്കും, തീർച്ച.

71 ആം പേജ് വായിച്ചപ്പോൾ അതാവും കൂടുതൽ വിഷമിപ്പിക്ക എന്ന് കരുതി. പക്ഷേ അവസാന മൂന്ന് ചാപ്റ്ററും ശരിക്കും കരയിപ്പിച്ചു.

ഏതൊരു കലയും അത് ആസ്വദികുന്നവൻ്റെ ഉള്ളിൽ തട്ടാൻ കഴിയണം എന്നാണ് എൻ്റെ വിശ്വാസം, സിനിമയാണെങ്കിലും എഴുത്താണെലും ഒക്കെ അങ്ങനെ തന്നെ. പുള്ളി ഇക്കാര്യത്തിൽ വിജയിച്ചിട്ടുണ്ട്.

സജീവേട്ടാ… എഴുത്ത് തുടരുക.

സുഹൈൽ മാങ്ങാളി

Note : കഴിഞ്ഞ മാസം തന്നെ ഒപ്പിട്ട പുസ്തകം വീട്ടിൽ പോയി കൈപ്പറ്റിയിരുന്നു. ഒരുമിച്ചൊരു 10 മിനിറ്റോളം സംസാരിക്കേം ചെയ്തു. ശെരിക്കും ഒരു വിശാലമനസ്കൻ ആണ് താങ്കൾ. എല്ലാവിധ ഭാവുകങ്ങളും.