Book Reviews

Book Reviews

ഹൃദയപുരാണം റിവ്യൂ – Sandhya Rani

ആദ്യമായാണു വിശാലനെ കാണുന്നതും സംസാരിക്കുന്നതും, നിറയെ സംസാരവും കഥകളും നിറഞ്ഞ ഒരു ദിവസമായി അത്‌. സ്വയം മിടുക്കനാണെന്ന് ഉറച്ച ബോധ്യമുള്ള, നന്നായി പരിശ്രമിക്കാന്‍ മടിയില്ലാത്ത, അറിയാന്‍ പാടില്ലാത്തതിനെ തന്റെ വരുതിക്കു കൊണ്ടു വരുമെന്ന വാശിക്കാരനായ സജീവിനെ, ജീവിതത്തില്‍ ഏറ്റവും വേണ്ടത് നന്ദിയും അനുകമ്പയുമാണെന്ന് എഴുത്തിലും പറച്ചിലിലും പ്രവര്‍ത്തിയിലും വിളിച്ചു പറയുന്ന, ഓരോ ദിവസത്തിലും സന്തോഷിക്കാന്‍ ചെറുതെങ്കിലും ഒരു കാര്യം കണ്ടെത്തുന്ന വിശാലനെ ആ എഴുത്തിനെ നമ്മുക്കിഷ്ടപ്പെടാതിരിക്കാന്‍ കഴിയില്ല. അങ്ങനെ തന്നെയാണു ‘ഹൃദയപുരാണവും’. 💙💙💙പേരു അന്വര്‍ത്ഥമാക്കുന്ന എഴുത്തും ഉള്ളടക്കവും. …

ഹൃദയപുരാണം റിവ്യൂ – Sandhya Rani Read More »

കൊടകരപുരാണം റിവ്യൂ -Johny ML 

കൊടകരപുരാണം : ഒരു നോട്ടം രണ്ടായിരത്തി പതിനാലിൽ ഡി സി ബുക്സിന്റെ ഇമ്പ്രിന്റ് ആയ ലിറ്റ്മസ് ആണ് ‘കൊടകരപുരാണം’ പ്രസിദ്ധീകരിക്കുന്നത്. ഈ അടുത്തിടെ കവി കുഴൂർ വിത്സൺ ‘ദി സമ്പൂർണ്ണ കൊടകരപുരാണം’ ഗ്രന്ഥകർത്താവ് തന്നെ സമാഹരിച്ചു പുറത്തിറക്കിയതായി ഒരു പോസ്റ്റിട്ടു. ആദ്യകാല മലയാളം ബ്ലോഗര്മാരിലൊരാളാണ് ഗ്രന്ഥകർത്താവും ബ്ലോഗോസ്‌ഫീയറിൽ ‘വിശാലമനസ്കൻ’ എന്ന് അറിയപ്പെടുന്ന ആളുമായ സജീവ് എടത്താടൻ Sajeev Edathadan. ഡൽഹി ജീവിതത്തിനിടയിൽ വായിക്കാൻ കഴിയാതിരുന്ന ഈ പുസ്തകം അന്വേഷിച്ചു പുറപ്പെട്ടു. സ്റ്റാച്യൂ ഡി സിയിൽ അന്വേഷിച്ചപ്പോൾ ഒരു …

കൊടകരപുരാണം റിവ്യൂ -Johny ML  Read More »

കൊടകരപുരാണം റിവ്യൂ- Ajith Valloli

ദി സമ്പൂർണ്ണ കൊടകരപുരാണം – വിശാലമനസ്കൻ (സജീവ് എടത്താടൻ)രണ്ടായിരാം ദശബ്ദത്തിന്റെ ആദ്യ പകുതിയിൽ കംപ്യുട്ടറിലും ഇന്റർനെറ്റിലും ഒക്കെ ക്ലച് അമർത്തുമ്പോൾ ബ്രേക്ക് ചവിട്ടുന്നത് എങ്ങിനെ എന്നൊക്കെ എന്നെപ്പോലെയുള്ള കാരികൂരി കുഞ്ഞുങ്ങൾ പഠിച്ചു വരുന്ന കാലം. ആ സമായത്തെപ്പോഴോ ആണ് വിശാലമനസ്കൻ എന്ന പേരിലുള്ള ഒരു ബ്ലോഗറുടെ “കൊടകര പുരാണം” കാണാൻ ഇടയാക്കുന്നത്.ലേഖകന്റെയും, ലേഖനങ്ങളുടെയും പേരിൽ കണ്ട കൗതുകം പ്രേരിപ്പിച്ച അന്നത്തെ കൊടകര പുരാണ വായന, ഇന്നും മനസ്സിൽ നിലയ്ക്കാത്ത ചിരിയുടെ കൂട്ട വെടിക്കെട്ടിനുള്ള തിരിയാണ് കൊളുത്തിയത്.ഇന്റർനെറ്റ് ഒക്കെ നാട്ടിൽ …

കൊടകരപുരാണം റിവ്യൂ- Ajith Valloli Read More »

ഹൃദയപുരാണം റിവ്യൂ – Suhail M

“ഹൃദയപുരാണം” – by വിശാലമനസ്കൻ കുറച്ച് വർഷം മുൻപ് ഫേസ്ബുക്കിലൂടെയാണ് വിശാലമനസ്കനെ കുറിച്ച് വായിക്കുന്നത്. പിന്നീട് സമ്പൂർണ്ണ കൊടകര പുരാണം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടം തോന്നി. ഇദ്ദേഹത്തിൻ്റെ ഉപമകൾ ആയിരുന്നു കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. കാര്യം പെട്ടെന്ന് കണക്ട് ആവും. ഇന്ന് ഹൃദയപുരാണം വായിച്ചു. പുസ്തകത്തിൻ്റെ പുറം ചട്ടയിൽ എഴുതിയത് തന്നെ, ഒരിറ്റ് കണ്ണുനീർ വരാതെ ഇത് വായിച്ചു തീർക്കാൻ ബുദ്ധിമുട്ടാണ്. ‘ആകാശദൂത് കണ്ട് കരയാത്തവരില്ല’ എന്ന് പറഞ്ഞ പോലെ ഈ എഴുത്തുകളും അങ്ങനെയാണ്. എവിടെയെങ്കിലും എത്തുമ്പോൾ ഒന്ന് …

ഹൃദയപുരാണം റിവ്യൂ – Suhail M Read More »