ഹൃദയപുരാണം

ഹൃദയപുരാണം
“വീട് കൊടകരേല് ജോലി ജെബലലീല്, ഡെയിലി പോയിവരും” എന്ന ക്ലാസ് ടാഗ് ലൈനിലൂടെ തന്റെ എഴുത്തുജീവിതത്തെ അടയാളപ്പെടുത്തിയ കൊടകരപുരാണം എന്ന പുസ്തകവുമായി മലയാളി ഉള്ളിടത്തെല്ലാം കാമ്പുള്ള പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തിയ സജീവ് എടത്താടന്റെ പുതിയ പുസ്തകം.

തന്റെ തനത് എഴുത്തുവഴിയിൽ നിന്ന് ചെറുതായൊന്ന് തെറ്റിക്കൊണ്ട് ചിരിയുടെ ക്യാൻവാസിൽ കണ്ണീരിന്റെ നിറം കൂടി വാരിപ്പൊത്തിയിരിക്കുന്ന 25 ഹൃദയസ്പുക്കായ കുറിപ്പുകളുടെ സമാഹാരം: ഹൃദയപുരാണം.