"പറഞ്ഞും പ്രയോഗിച്ചും ചെയ്തും പോന്ന ഒരു കൊമ്പിലും, ഇതുവരെ പൂക്കാത്ത സാഹിത്യശാഖ"

Books

slide2
ഹൃദയപുരാണം
“വീട് കൊടകരേല് ജോലി ജെബലലീല്, ഡെയിലി പോയിവരും” എന്ന ക്ലാസ് ടാഗ് ലൈനിലൂടെ തന്റെ എഴുത്തുജീവിതത്തെ അടയാളപ്പെടുത്തിയ കൊടകരപുരാണം എന്ന പുസ്തകവുമായി മലയാളി ഉള്ളിടത്തെല്ലാം കാമ്പുള്ള പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തിയ സജീവ് എടത്താടന്റെ പുതിയ പുസ്തകം.
തന്റെ തനത് എഴുത്തുവഴിയിൽ നിന്ന് ചെറുതായൊന്ന് തെറ്റിക്കൊണ്ട് ചിരിയുടെ ക്യാൻവാസിൽ കണ്ണീരിന്റെ നിറം കൂടി വാരിപ്പൊത്തിയിരിക്കുന്ന 25 ഹൃദയസ്പുക്കായ കുറിപ്പുകളുടെ സമാഹാരം: ഹൃദയപുരാണം.

Instagram

What My Readers Say

ഹൃദയപുരാണം റിവ്യൂ – Sandhya Rani

ആദ്യമായാണു വിശാലനെ കാണുന്നതും സംസാരിക്കുന്നതും, നിറയെ സംസാരവും കഥകളും നിറഞ്ഞ ഒരു ദിവസമായി അത്‌. സ്വയം മിടുക്കനാണെന്ന് ഉറച്ച ബോധ്യമുള്ള, നന്നായി ...

കൊടകരപുരാണം റിവ്യൂ -Johny ML 

കൊടകരപുരാണം : ഒരു നോട്ടം രണ്ടായിരത്തി പതിനാലിൽ ഡി സി ബുക്സിന്റെ ഇമ്പ്രിന്റ് ആയ ലിറ്റ്മസ് ആണ് ‘കൊടകരപുരാണം’ പ്രസിദ്ധീകരിക്കുന്നത്. ഈ ...

കൊടകരപുരാണം റിവ്യൂ- Ajith Valloli

ദി സമ്പൂർണ്ണ കൊടകരപുരാണം – വിശാലമനസ്കൻ (സജീവ് എടത്താടൻ)രണ്ടായിരാം ദശബ്ദത്തിന്റെ ആദ്യ പകുതിയിൽ കംപ്യുട്ടറിലും ഇന്റർനെറ്റിലും ഒക്കെ ക്ലച് ...

ഹൃദയപുരാണം റിവ്യൂ – Suhail M

“ഹൃദയപുരാണം” – by വിശാലമനസ്കൻ കുറച്ച് വർഷം മുൻപ് ഫേസ്ബുക്കിലൂടെയാണ് വിശാലമനസ്കനെ കുറിച്ച് വായിക്കുന്നത്. പിന്നീട് സമ്പൂർണ്ണ കൊടകര ...

Testimonials

FB Comment: തമാശയുടെയും റീഡബിലിറ്റിയുടെയും ക്വാളിറ്റി കൊണ്ട് എഴുത്തിൽ “ഡോൺ” ബ്രാഡ്മാൻ ആയ ഒരാൾ ചിറക്കടവ് നവധാര ക്ലബ്ബിലെ ഓപ്പണർ ദിനേശന്റെ ടെന്നീസ് ബോളു കളി കണ്ടു കമന്റ് പറഞ്ഞതുപോലെ ഉണ്ട് ഇപ്പോ. ❤️ സത്യം സത്യമായി ഞാൻ പറയുകയാണ്. കൊടകര പുരാണം വായിച്ചിട്ട് ചിരിച്ചതുപോലെ ഞാൻ വേറൊരു പുസ്തകവും വായിച്ചിട്ട് തലതല്ലി ചിരിച്ചിട്ടില്ല. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സിൽ വെച്ച് അത് വായിച്ച് പരിസരം മറന്നു പൊട്ടിച്ചിരിച്ച എന്നെ വട്ടാണോ എന്ന ഭാവത്തിൽ മറ്റു യാത്രക്കാർ നോക്കിയത് ഇപ്പോഴും ഓർക്കുന്നുണ്ട്. ഈ പോസ്റ്റ് ഞാനൊരു മെഡൽ ആക്കി എൻറെ കഴുത്തിൽ തൂക്കുന്നു. 🤗😘😘😘😘😘
ചിരിപ്പിക്കുന്ന എഴുത്തിന് നിലവാരം കുറവാണ് എന്ന ഭാവത്തിൽ പുച്ഛിക്കുന്ന വരേണ്യന്മാർ രണ്ടുപേജ് ഹാസസാഹിത്യം എഴുതിയിട്ട് മറ്റുള്ളവരെ ഒന്ന് വായിച്ചു കേൾപ്പിക്കണം. അപ്പഴാ അതിൻ്റെ പണി മനസ്സിലാകുന്നത്. മലയാളത്തിൽ വായിക്കാൻ കൊള്ളാവുന്ന കുറച്ചു പുസ്തകങ്ങൾ സജസ്റ്റ് ചെയ്യാൻ ആരെങ്കിലും പറഞ്ഞാൽ എന്റെ ലിസ്റ്റിൽ കൊടകര പുരാണം തീർച്ചയായും ഉണ്ടാവും. 

Bipin Chandran The Puli / Script Writer

കൂടുതൽ എന്തെഴുതാനാണ്. നാട്ടിൻപുറത്തെ നന്മകളും നർമ്മവും ഇത്ര മനോഹരമായി വിളമ്പിയ ഒരു സദ്യ. തീർന്നു പോകല്ലേ എന്നു തോന്നിയ പുസ്തകം.

പൊളിയാണ്..കിടുവാണ്… വേറെ ലെവലാണ്… ചിരിച്ച് ചിരിച്ച് പ്രാന്താവും.. പബ്ലിക് ആയി വായിക്കരുത്… ആൾക്കാർ വട്ട് ആണെന്ന് കരുതും… ബ്ലോഗ് ആരംഭിച്ച കാലം തൊട്ടേ ഞാൻ ഇത് വായിച്ചിരുന്നു

Get In Touch

Have questions? Drop us a line about your thoughts. Let  me know your opinions and reviews. So that I can improve more. Show some love through your message.