കൊടകരപുരാണം റിവ്യൂ -Johny ML 
കൊടകരപുരാണം : ഒരു നോട്ടം രണ്ടായിരത്തി പതിനാലിൽ ഡി സി ബുക്സിന്റെ ഇമ്പ്രിന്റ് ആയ ലിറ്റ്മസ് ആണ് ‘കൊടകരപുരാണം’ പ്രസിദ്ധീകരിക്കുന്നത്. ഈ അടുത്തിടെ കവി കുഴൂർ വിത്സൺ ‘ദി സമ്പൂർണ്ണ കൊടകരപുരാണം’ ഗ്രന്ഥകർത്താവ് തന്നെ സമാഹരിച്ചു പുറത്തിറക്കിയതായി ഒരു പോസ്റ്റിട്ടു. ആദ്യകാല മലയാളം ബ്ലോഗര്മാരിലൊരാളാണ് ഗ്രന്ഥകർത്താവും ബ്ലോഗോസ്ഫീയറിൽ ‘വിശാലമനസ്കൻ’ എന്ന് അറിയപ്പെടുന്ന ആളുമായ സജീവ് എടത്താടൻ Sajeev Edathadan. ഡൽഹി ജീവിതത്തിനിടയിൽ വായിക്കാൻ കഴിയാതിരുന്ന ഈ പുസ്തകം അന്വേഷിച്ചു പുറപ്പെട്ടു. സ്റ്റാച്യൂ ഡി സിയിൽ അന്വേഷിച്ചപ്പോൾ ഒരു …
