കൊടകരപുരാണം റിവ്യൂ- Ajith Valloli
ദി സമ്പൂർണ്ണ കൊടകരപുരാണം :-വിശാലമനസ്കൻ (സജീവ് എടത്താടൻ)രണ്ടായിരാം ദശബ്ദത്തിന്റെ ആദ്യ പകുതിയിൽ കംപ്യുട്ടറിലും ഇന്റർനെറ്റിലും ഒക്കെ ക്ലച് അമർത്തുമ്പോൾ ബ്രേക്ക് ചവിട്ടുന്നത് എങ്ങിനെ എന്നൊക്കെ എന്നെപ്പോലെയുള്ള കാരികൂരി കുഞ്ഞുങ്ങൾ പഠിച്ചു വരുന്ന കാലം.ആ സമായത്തെപ്പോഴോ ആണ് വിശാലമനസ്കൻ എന്ന പേരിലുള്ള ഒരു ബ്ലോഗറുടെ “കൊടകര പുരാണം” കാണാൻ ഇടയാക്കുന്നത്.ലേഖകന്റെയും, ലേഖനങ്ങളുടെയും പേരിൽ കണ്ട കൗതുകം പ്രേരിപ്പിച്ച അന്നത്തെ കൊടകര പുരാണ വായന, ഇന്നും മനസ്സിൽ നിലയ്ക്കാത്ത ചിരിയുടെ കൂട്ട വെടിക്കെട്ടിനുള്ള തിരിയാണ് കൊളുത്തിയത്.ഇന്റർനെറ്റ് ഒക്കെ നാട്ടിൽ ആർഭാടം …
